Sunday 19 June 2016

വായനയുടെ ഉണർത്തുപാട്ടുമായ്  സെന്റ് ആൻസ് ഹൈസ്കൂൾ 
കൊടുങ്ങല്ലുർ 
കോട്ടപ്പുറം - വായനയുടെ പ്രാധാന്യം വിദ്യാർത്ഥികളെ ഉദ്ബോധിപ്പിച്ചുകൊണ്ട്‌ വായനാ ദിനം ആചരിച്ചു .വായനാ  വാര പ്രവർത്തനങ്ങൾക്ക് ബഹുമാനപ്പെട്ട ഹെഡ്മിസ്ട്രസ് റവ.സി.റോസീന നാന്ദി കുറിച്ചു. പൂർവ്വ വിദ്യാർത്ഥിനിയും യുവ എഴുത്തുകാരിയുമായ വിശിഷ്ടാതിഥി കുമാരി ആർദ്ര ,മാതൃഭൂമി ആഴ്ചപ്പതിപ്പിൽ പ്രസിദ്ധീകരിച്ച സ്വന്തം കവിത 'വെടിക്കെട്ട് ' ഹൃദയസ്പർശിയായി ആലപിച്ച്‌ വായനാനുഭവം പകർന്നത് കുട്ടികൾക്ക് പ്രചോദനമായി .വിദ്യാഭ്യാസവകുപ്പിന്റെ വായന ദിന സന്ദേശം അസ്സംബ്ലിയിൽ വായിച്ചു .പ്ലക്കാർഡുകളും പുസ്തകങ്ങളും കയ്യിലേന്തി വായനാദിന റാലി നടത്തി .

Wednesday 8 June 2016

ഒരു മരം നടു

 ഒരു തണൽ തരാം 

കോട്ടപ്പുറം സെന്റ്‌ ആൻസ് ഹൈസ്ക്കൂളിൽ ലോകപരിസ്ഥിതി ദിനം ഹെട്മിസ്ട്രെസ്സ് റവ.സിസ്റ്റർ രോസീനയും പരിസ്ഥിതി ക്ലബ്‌ സെക്രടറി ശ്രീമതി മാറി ജോൺ ടീച്ചറും വൃക്ഷത്തൈ നട്ടു ഉത്ഘാടനം ചെയ്തു.പ്രകൃതിയെ സംരക്ഷിക്കേണ്ട ആവശ്യകത ഉൽഭോധിപ്പിക്കുന്ന പ്ലക്കർഡുകളേന്തി കുട്ടികൾ  റാലി നടത്തി .വിജ്ഞാനവും   പ്രകൃതി സ്നേഹവും കുട്ടികളിൽ വളർത്താനായ് സയൻസ് ക്ലബ്ബിന്റെ നേത്ര്വത്തിൽ  വിജ്ഞാനപേടിക  എന്ന പേരിൽ ക്വിസ്സ് മത്സരം നടത്തി