Friday, 22 November 2013

ഗോട്ട് ക്ലബ്‌ സംസ്ഥാനതല ഉദ്ഘാടനം



നിറവു - ജീവന്റെ ജീവൻ പദ്ധതിയുടെ ഭാഗമായി വിദ്യാർഥികൾക്കായി ഗോട്ട് ക്ലബ്ബുകൾഉദ്ഘാടനംചെയ്യപ്പെട്ടു.കോട്ടപ്പുറംസെന്റ്‌ആൻസ് ഹൈസ്കൂളിൽ 21.11.2013 ഉച്ചയ്ക്ക് 12.30  നു നടന്ന പ്രൌഡഗംഭീരമായ ചടങ്ങിൽ സംസ്ഥാന കൃഷി മന്ത്രി ശ്രീ കെ പി മോഹനൻ ഉദ്ഘാടനം ചെയ്തു .കൊടുങ്ങല്ലൂർ എം എൽ എ ശ്രീ ടി എൻ പ്രതാപൻ അധ്യക്ഷനായിരുന്നു .എട്ടാം ക്ലാസിലെ 104 വിദ്യാതിനികൾക്കായി ആടുകൾ വിതരണം ചെയ്യപ്പെട്ടു .

Friday, 1 November 2013

                   ഏവർക്കും  ദീപാവലി  ആശംസകൾ 

കേരള പിറവി ആശംസകൾ 


Friday, 13 September 2013

ഓണാഘോഷ  പരിപാദികളിൽനിന്ന് 



Saturday, 24 August 2013

from the stages of st:anne's high school youth festivel









Friday, 23 August 2013

അദ്യാപകർ  ഒന്നാംസ്ഥാനം നേടി 

അദ്യാപകദിനത്തോടനുബന്ധിച്ച് തൃശൂർ DIET ൽ  നടന്ന  ജില്ലാതല  സംഘഗാന  മത്സരത്തിൽ 
ST:ANNES ന്റെ അഭിമാനതാരങ്ങളായ  അധ്യാപികമാർ ഒന്നാം  സ്ഥാനം  നേടി .
പത്ത് പേരുള്ള ടീം  മികച്ച  പ്രകടനം നടത്തി  എല്ലാവരുടെയും  അഭിനന്ദനം  പിടിച്ചുപറ്റി 
ലളിത ഗാനമത്സരത്തിൽ മ്യൂസിക്‌ ടീച്ചർ  ശ്രീമതി  ജെറോമിയ  ടീച്ചർ രണ്ടാം സ്ഥാനം  നേടി 

അഭിനന്ദനങ്ങൾ ...............................




ഇലക്ഷൻ  പ്രചാരണം  പൊടിപൊടിച്ചു ... 


ഓഗസ്റ്റ്‌ 27 ന്  നടക്കുന്ന  സ്കൂൾ പാർലമെന്റ്  ഇലക്ഷനിൽ മത്സരിക്കുന്ന  എല്ലാ  സ്ഥാനാർഥികളും  സ്കൂൾ  അസംബ്ലിയിൽ പരസ്യപ്രചാരണം  നടത്തി തുടർന്നുള്ള  ദിവസങ്ങളിൽ 
നിശബ്ദപ്രചരണം  നടക്കും ,

ഇനി  ആകാംക്ഷയുടെ  ദിനങ്ങൾ ..............................................






Friday, 16 August 2013

സ്വാതന്ത്ര  ദിനം  ആഘോഷിച്ചു  

മാതൃരാജ്യത്തിന്റെ  67 ആമത്  സ്വാതന്ത്രദിനം  സമുചിതമായി  കൊണ്ടാടി . 
വിവിധ ഹൗസുകളുടെ  വർണാഭമായ  പരേഡിനു ശേഷം  ദേശിയപതാക  ഉയർത്തി 
അഭിമാനപൂർവ്വം  എല്ലാവരും പതാകയെ  വന്ദിച്ചു .
ഹീട്മിസ്ട്രെസ്സ് , പി .ടി .എ  പ്രസിഡന്റ്‌  , വിദ്യാർഥി പ്രതിനിധികളും  എന്നിവർ അഭിസംബോധന ചെയ്തു സംസാരിച്ചു  
മികച്ച  പരേഡ് അവതരണത്തിനുള്ള സമ്മാനം ഗാർനെറ്റ് ഹൗസ്  നേടി ,
മധുരം നുണഞ്ഞ് 9 മണിയോടെ  ഞങ്ങൾ പിരിഞ്ഞു 
                                                                                             ജയ്‌ ഹിന്ദ്‌ 




Thursday, 25 July 2013

സ്കൂൾ പി ടി എ പൊതുയോഗം നടന്നു

സ്കൂൾ പി ടി എ  വാർഷിക പൊതുയോഗം നടന്നു . 24/07/2013 ബുധനാഴ്ച്ച ഉച്ചക്ക് 1:30 ന് ക്ലാസ്   പി ടി എ നടന്നു.അതിനു ശേഷം 2:30 ന് നടന്ന വാർഷികപൊതുയോഗത്തിൽ ധാരാളം മാതാപിതാക്കൾ പങ്കെടുത്തു.2013-14 അധ്യയനവർഷത്തിലെ പി ടി എ ഭാരവാഹികളെ തിരഞ്ഞെടുത്തു

MEET THE CANDIDATE

സ്കൂൾ പാർലിമെന്റ് എലക്ഷനിലേക്ക് മത്സരിക്കുന്ന സ്ഥാനാർഥികൾ ഇന്ന് അസ്സംബ്ലിയിൽ വോട്ടർമാരോട് സംവദിച്ചു. കാത്തിരിന്നു കാണാം..................



Monday, 15 July 2013

Tuesday, 4 June 2013

പരിസ്ഥിതിദിനാചരണം

പരിസ്ഥിതിദിനാചരണം 
        ഇന്ന് ജുണ്‍ 5 ഭൂമിക്കായി ഒരു ദിനം  .ഈ ഭൂമി നമ്മുടെതുമാത്രമോ ? അല്ലേയല്ല .വരാനിരിക്കുന്ന അനേകം തലമുറകകൾക്കായി  കരുതിവൈക്കണം. കോട്ടപ്പുറത്തെ മനോഹരമാക്കുന്ന പെരിയാറിനെ മലിനപ്പെടുത്ത രുതെയെന്നും ഞങ്ങൾ നാടിനെ ഓർമിപ്പിച്ചു.







വിജയികളെ  അനുമോദിച്ചു  2013 മാർച്ചിലെ  SSLC പരീക്ഷയിൽ  FULL A+ നേടിയ വിദ്യാർത്ഥികളെയും  A,A+ നേടിയ 28 വിദ്യാർത്ഥികളെയും ST;ANNE'S  P.T.A  അനുമോദിച്ചു  


പ്രവേശനോല്‍സവം

പ്രവേശനോല്‍സവം